Kerala
കൊച്ചി: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ എക്സൈസിന്റെ മറുപടി തേടിയ ജസ്റ്റീസ് കൗസർ എടപ്പഗത്ത് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മെസിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 43.850 ലീറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെ കണ്ടെടുത്തത്. തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വ്യാഴാഴ്ച രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിനു പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. തുടർന്ന് ജാമ്യം തേടി അതിവേഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിടികൂടിയ മദ്യവുമായി തനിക്ക് ബന്ധമില്ലെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം.
2022 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർഫാസി നിയമപ്രകാരം ലേലം ചെയ്ത വസ്തുവാണിതെന്നും രണ്ടു കോടി രൂപയ്ക്ക് ലില്ലി ജോസ് എന്ന വ്യക്തിക്കാണ് ലേലത്തിൽ ഇതു ലഭിച്ചതെന്നും ഹർജിക്കാരൻ പറയുന്നു. കഴിഞ്ഞ നാല് വർഷമായി ഈ വസ്തുവിന്റെ ഉടമസ്ഥതയോ കൈവശാവകാശമോ തനിക്കില്ലെന്നും ഹർജിയിൽ പറയുന്നു.
Kerala
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികളുമായി തെളിവെടുപ്പ് നടത്താമെന്ന് ഹൈക്കോടതി. തെളിവെടുപ്പിന് അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
പൊതുഇടങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കി തെളിവെടുപ്പ് നടത്താമെന്ന് കോടതി വ്യക്തമാക്കി. മാധ്യമങ്ങളെയും സോഷ്യൽമീഡിയയെയും അകറ്റി നിർത്താൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ മാർഗനിർദ്ദേശങ്ങൾ പര്യാപ്തമാണെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ 17നാണ് ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകളുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്ന് പൊലിസ് കണ്ടെത്തിയത്.
പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും സുഹൃത്തുക്കൾക്ക് ആഡംബര ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു കൊലപാതകം നടത്തിയത്. കേസിൽ അറസ്റ്റിലായ മൂന്ന് ആൺകുട്ടികൾ ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലും പെൺകുട്ടി കോഴിക്കോട് സാമൂഹിക ക്ഷേമ വകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലുമാണ് കഴിയുന്നത്.
Kerala
കൊച്ചി: ഹൈറിച്ച് കള്ളപ്പണ ഇടപാട് കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര് ചെയ്ത കേസില് മുഖ്യപ്രതി കെ.ഡി. പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം പിഎംഎല്എ പ്രത്യേക കോടതി നല്കിയ ജാമ്യ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
ജാമ്യ ഉത്തരവിൽ പിഎംഎല്എ സെക്ഷന് 45 പ്രകാരമുള്ള നിര്ബന്ധ വ്യവസ്ഥകള് കോടതി പരിഗണിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാന് തക്ക കാരണമുണ്ടോ എന്ന് കോടതി പരിശോധിക്കണം. ജാമ്യത്തില് പുറത്തിറങ്ങിയാല് വീണ്ടും കുറ്റം ചെയ്യില്ലെന്ന് ഉറപ്പാക്കണം. ഈ രണ്ട് വ്യവസ്ഥകളും പരിശോധിക്കാതെയാണ് പ്രത്യേക കോടതി ജാമ്യം നല്കിയതെന്നും ഹൈക്കോടതി പറഞ്ഞു.
ഹൈറിച്ച് തട്ടിപ്പ് കേസില് കഴിഞ്ഞ വര്ഷം നവംബര് മൂന്നിനായിരുന്നു കമ്പനി ഉടമ കെ ഡി പ്രതാപന് ജാമ്യം ലഭിച്ചത്. പതിനാറ് മാസമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപന് കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചായിരുന്നു പിഎംഎല്എ കോടതി ജാമ്യം നൽകിയത്.
പിഎംഎല്എ കോടതി ജാമ്യം നല്കിയതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി പ്രതാപന്റെ ജാമ്യം റദ്ദാക്കിയത്.
ഓണ്ലൈന് മള്ട്ടിലെവല് മാര്ക്കറ്റിങ്ങിന്റെ മറവില് 1,651 കോടിയുടെ തട്ടിപ്പ് നടന്നതായായിരുന്നു ഇ ഡിയുടെ കണ്ടെത്തല്. സ്ഥാപന ഉടമകളായ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീന അടക്കം 37 പേരെയായിരുന്നു കേസില് പ്രതിചേര്ത്തത്. ഇതിന് പിന്നാലെ പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കള് ഇഡി കണ്ടുകെട്ടിയിരുന്നു.
2024 ജൂലൈയിലായിരുന്നു പ്രതാപനെ ഇഡി അറസ്റ്റ് ചെയ്തത്. ഹൈറിച്ച് സ്ഥാപനത്തിനെതിരെ വ്യാപകമായി പരാതി ഉയര്ന്നതോടെ തുടക്കത്തില് പൊലിസായിരുന്നു കേസെടുത്തത്. പിന്നാലെയാണ് ഇഡി കേസെടുത്തത്.
Kerala
കൊച്ചി: എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ ചന്ദർ കുഞ്ജ് പാർപ്പിട സമുച്ഛയം പൊളിച്ച് മാറ്റാൻ ഹൈക്കോടതി അനുമതി. ടെണ്ടർ നടപടി ചോദ്യം ചെയ്ത് ചെന്നൈ അസ്ഥാനമായ പി.കെ. യുണീക് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത എഡിഫെയ്സ് കമ്പനിക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കലുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
കുറഞ്ഞ തുക ടെണ്ടറിൽ നൽകിയ തങ്ങളെ ഒഴിവാക്കിയെന്ന് ചൂണ്ടികാട്ടിയാണ് ചെന്നൈ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ കമ്പനിയ്ക്ക് പ്രൃത്തി പരിചയമില്ലെന്നും എഡിഫെയ്സ് മരടിലടക്കം നിരവധി സ്ഥലങ്ങളിൽ ബഹുനില കെട്ടിടം പൊളിച്ച് നീക്കി അനുഭവസമ്പത്തുള്ള കമ്പനിയാണെന്നുമുള്ള വാദം കണക്കിലെടുത്താണ് നടപടി. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമാണ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമ്മിച്ച 27 നിലകളിലുള്ള ഇരട്ട ടവർ പൊളിച്ച് നീക്കാൻ ഉത്തരവായത്.
Kerala
കൊച്ചി: സാമൂഹിക പ്രവര്ത്തകനും ദളിത് ചിന്തകനുമായ സണ്ണി എം. കപിക്കാട് ശബരിമല അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കുമെതിരേ നടത്തിയ വിവാദ പരാമര്ശങ്ങളടങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് താത്കാലികമായി വിലക്കാന് മെറ്റയ്ക്ക് ഹൈക്കോടതി നിര്ദേശം നല്കി. രാഹുല് ഈശ്വര് നല്കിയ ഹർജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്. തുടര്ന്ന് ഹര്ജി ഒക്്ടോബര് ആറിന് പരിഗണിക്കാന് മാറ്റി.
Kerala
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലന്സ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള് പത്തു ദിവസത്തിനകം ഹാജരാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലന്സ് അന്വേഷണം ആവശ്യമില്ലെന്ന സര്ക്കാറിന്റെ ക്ലീന് ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ നിര്ദേശം.
മുദ്രവച്ച കവറില് രേഖകള് ഹാജരാക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ജസ്റ്റീസ് എ. ബദറുദീന് അധ്യക്ഷനായ സിംഗിള് ബെഞ്ച് നിര്ദേശം നല്കി. ഹര്ജിയില് മറുപടി നല്കാന് സര്ക്കാര് സാവകാശം തേടി.
എസ്. ശ്രീജിത്ത് ട്രാന്സ്പോര്ട്ട് കമ്മീഷണറായിരുന്ന സമയത്ത് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതില് ഉള്പ്പെടെ വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് എംവിഡി ഉദ്യോഗസ്ഥന് ദിപിന് എടവന നല്കിയ പുതിയ ഹര്ജിയിലാണ് കോടതിയുടെ ഉത്തരവ്.
ദിപിന് എടവന നല്കിയ പരാതിയും തെളിവുകളും കോടതി നേരിട്ട് പരിശോധിക്കും. സെപ്റ്റംബര് 7ന് ഹര്ജി വീണ്ടും പരിഗണിക്കും. ശ്രീജിത്തിനെതിരെ വിജിലന്സ് അന്വേഷണം വേണമെന്ന ഹര്ജിയില് ഇപ്പോള് അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി മിന്ഹാജ് ആലം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ കോടതിയുടെ നിര്ദേശത്തെ തുടര്ന്നാണ് പരാതിക്കാരന് പുതിയ ഹര്ജി സമര്പ്പിച്ചത്.
Kerala
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ ഹർജിയിൽ അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലമിന് ഹൈക്കോടതി വിമർശനം. നേരിട്ട് ഹാജരാകാനുള്ള കോടതി ഉത്തരവിനെതിരെ കീഴുദ്യോഗസ്ഥൻ വഴി അവധി അപേക്ഷ നൽകിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. ഇത് സംസ്ഥാനത്തെ ഉന്നത കോടതിയാണെന്നും വില്ലേജ് ഓഫീസല്ലെന്നും ജസ്റ്റീസ് ബദറുദ്ദീൻ വിമർശിച്ചു.
ഇത്തരം നടപടി ആവർത്തിച്ചാൽ കോടതി അലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ തീരുമാനമെടുത്തത് അറിയിക്കാത്തതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്.
പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നായിരുന്നു നേരത്തെ കോടതി നിർദേശം. എന്നാൽ ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്. അതേസമയം എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹർജിക്കാരനായ ദിപിൻ എടവനയോട് ഹൈക്കോടതി നിർദേശിച്ചു.
മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ദിപിൻ എടവന കോടതിയെ സമീപിച്ചത്. യൂണിഫോം ധരിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതെന്നും ഗതാഗത കമ്മീഷണറായിരിക്കെ അഴിമതി നടത്തിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹർജിയിലുള്ളത്.
Kerala
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സന്തോഷിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ നിയമന ഉത്തരവ് കോടതിയിൽ ലഭിച്ചിട്ടില്ല. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് നിയമന ഉത്തരവ് ലഭിക്കുന്നതിനായി വിചാരണ നടപടികൾ മാറ്റിവെക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ മരിച്ചത്. അതിനിടെ വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല സമർപ്പിച്ച ഹർജിയിലും ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
ഹർജിയിൽ സർക്കാരിനും കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. തിരുവനന്തപുരം സെഷൻസ് കോടതിയിലെ ഒന്നാം കോടതിയിൽ നിന്ന് നാലാം കോടതിയിലേക്ക് കേസ് മാറ്റിയ ഉത്തരവ് റദ്ദാക്കി വിചാരണ പഴയ കോടതിയിൽ തന്നെ നടത്തണമെന്നാണ് ജസീലയുടെ ആവശ്യം.
പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കോടതി മാറ്റിയതെന്നും ഇതോടെ നീതിപൂർവമായ വിചാരണ നടക്കുമോ എന്ന ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു. വിചാരണക്ക് സ്പെഷ്യല് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: മോഹൻലാൽ - തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ അതിമനോഹരത്തിന് നിലയ്ക്കൽ ബസ് സ്റ്റാൻഡ് പരിസരത്തും പമ്പയിലും ചിത്രീകരണം നടത്തുന്നതിന് അനുമതി ലഭിച്ചു. ഇതുസംബന്ധിച്ച് സംവിധായകൻ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.
ഈ സ്ഥലങ്ങളിൽ ഷൂട്ടിംഗ് നടത്തുന്നതിന് തടസമില്ലെന്ന് റാന്നി ഡിഎഫ്ഒ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ പെരിയാർ കടുവ സങ്കേതത്തിന്റെ പരിസരത്ത് ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്നും ഡിഎഫ്ഒ വ്യക്തമാക്കി. ഇതേതുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്.
നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നു. മുഴുവൻ സ്ക്രിപ്റ്റും സമർപ്പിക്കണമെന്നും ശബരിമലക്ഷേത്രത്തെയോ വിശ്വാസ പ്രമാണങ്ങളെയോ ഹനിക്കുന്ന യാതൊന്നും ചിത്രത്തിലുണ്ടായിരിക്കരുത് എന്നുമുള്ള കർശന നിബന്ധനകളോടെയായിരുന്നു അനുമതി.
തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ഈ ചിത്രത്തിൽ മീര ജസ്മിനാണ് നായിക. ചിത്രത്തിൽ ഒരു പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
Kerala
കൊച്ചി: ശബരിമലയില് മില്മ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്ഐടി തലവന് എസ്പി എം.ജെ. സോജന് നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി കോടതിയെ അറിയിക്കും.
മില്മയില് നിന്ന് നെയ് വാങ്ങിയതിലൂടെ ദേവസ്വം ബോര്ഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലന്സ് നടത്തിയ പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയത്. സന്നിധാനത്ത് നെയ് ലഭ്യമായപ്പോള് ഗുണമേന്മ പരിശോധനകള് നടത്തിയത് സംബന്ധിച്ച് രേഖകളില് നിന്നു വ്യക്തമാകുന്നില്ലെന്ന് വിജിലന്സ് ഓഫീസര് അറിയിച്ചിരുന്നു.
മില്മയ്ക്ക് കരാര് ലഭിക്കുന്നതിന് മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തില് വഴിവിട്ട ഇടപെടല് നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്. ടെന്ഡറില് പങ്കെടുത്ത തമിഴ്നാട്ടില് നിന്നുള്ള സ്ഥാപനം ഒരു ലിറ്റര് നെയ്യിന് 369 രൂപ കോട്ട് ചെയ്തപ്പോള് മില്മയില് നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510 രൂപയാണ് ചെലവാക്കിയത്.
ഇത്തരത്തില് 1.65 ലക്ഷം ലിറ്റര് നെയ് മില്മയില് നിന്നും വാങ്ങിയതിലൂടെ ബോര്ഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ദേവസ്വം വിജിലന്സിന്റെ കണ്ടെത്തല്. നെയ് പൂര്ണമായും ശബരിമലയില് എത്തിച്ചോ എന്നതിനെ സംബന്ധിച്ചും സംശയമുണ്ട്. പുനെയിലെ ഡയറിയില് നിന്ന് മില്മ നെയ് വാങ്ങിയതിനെ കുറിച്ചും വിജിലന്സ് ഓഫീസര് റിപ്പോര്ട്ട് നല്കിയിരുന്നു.
തുടര്ന്നാണ് ഹൈക്കോടതി ഇക്കാര്യത്തില് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താന് വിജിലന്സിന് നിര്ദേശം നല്കിയത്. ഇന്ന് അന്വേഷണ പുരോഗതി അറിയിക്കാനും ഒരു മാസത്തിനുള്ളില് പ്രാഥമിക റിപ്പോര്ട്ട് നല്കാനുമാണ് കോടതി ഉത്തരവിട്ടത്.
District News
കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ് യൂണിവേഴ്സിറ്റി സിന്ഡിക്കറ്റ് പുനഃസംഘടിപ്പിച്ച സര്ക്കാര് ഉത്തരവിന്മേലുള്ള തുടര്നടപടികളും സിന്ഡിക്കറ്റ് യോഗങ്ങളും ഹൈക്കോടതി തടഞ്ഞു. സിന്ഡിക്കറ്റിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കി പുതിയ അംഗങ്ങളെ നാമനിര്ദേശം ചെയ്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നിയമസാധുതയില്ലാത്തതാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്് ഇടക്കാല നോട്ടീസ് അയച്ചു.
കോടതിയുടെ മുന്കൂര് അനുമതിയില്ലാതെ പുതിയ സിന്ഡിക്കറ്റിന്റെ യോഗങ്ങള് ചേരരുതെന്ന് ഉത്തരവില് വ്യക്തമാക്കി. സിന്ഡിക്കറ്റ് അംഗങ്ങളായിരുന്ന പ്രഫ. ഡോ. പി പി അജയകുമാര്, അഡ്വ. ജി സുഗുണന്, പി. ഹരിദാസ് എന്നിവര് നല്കിയ ഹര്ജിയിലാണ് നടപടി. നിലവിലുള്ള അംഗങ്ങളെ ഒഴിവാക്കി ഒമ്പത് പുതിയ അംഗങ്ങളെ നിയമിച്ച നടപടിയെ ചോദ്യം ചെയ്താണ് ഹര്ജി നല്കിയിരുന്നത്. ഹര്ജി 18ന് വീണ്ടും പരിഗണിക്കും.
നിലവിലുള്ള സിന്ഡിക്കറ്റിന് കാലാവധി പൂര്ത്തിയാക്കാന് രണ്ടേമുക്കാല് വര്ഷം ബാക്കിനില്ക്കെയാണ് ക്രമവിരുദ്ധമായി പിരിച്ചുവിടലും പുതിയ സിന്ഡിക്കറ്റിന്റെ നിയമനവും നടത്തിയതെന്നാണ് പരാതി.
നാല് വര്ഷമാണ് സിന്ഡിക്കറ്റിന്റെ കാലാവധി സര്വകലാശാല ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളൊന്നും നിയമന ഉത്തരവിനുമുമ്പ് സര്ക്കാര് പാലിച്ചിട്ടില്ലെന്നും ഹര്ജിയിലുണ്ട്.
Kerala
തിരുവനന്തപുരം: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഡിവൈഎസ്പിക്കെതിരെ നടപടിക്കു സാധ്യത. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെയുള്ള അന്വേഷണ ഫയൽ എഡിജിപി എച്ച്. വെങ്കിടേഷിന് കൈമാറി.
എഡിജിപിയുടെ ശിപാർശ സഹിതം സർക്കാരിന് സമർപ്പിക്കുന്ന ഈ ഫയലിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗസ്ഥനെതിരെ തുടർനടപടികൾ സ്വീകരിക്കുക. ഡോ. റാമിന്റെ അറസ്റ്റിൽ ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ എന്തുകൊണ്ട് ഇതുവരെ സസ്പെൻഡ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അടങ്ങിയ ഫയൽ എഡിജിപിക്ക് മുന്നിലെത്തിയത്. സുധീർ കല്ലനെ അടിയന്തരമായി ക്രൈംബ്രാഞ്ചിൽ നിന്ന് സ്ഥലംമാറ്റണമെന്നത് ഉൾപ്പെടെയുള്ള കർശന ശിപാർശകൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
Kerala
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി.എസ്. ശശിധരൻ നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു.
കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അപൂർണമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് അപൂർണമാണെന്ന് കോടതി വ്യക്തമാക്കിയത്.
അന്വേഷണം വൈകുന്നതിൽ നേരത്തെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ജസ്റ്റീസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചും അന്വേഷണ പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തിരുന്നു.
2016ലാണ് വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ സൃഷ്ടിച്ച് പിന്നാക്ക വികസന കോർപറേഷനിൽനിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തുവെന്നതാണ് കേസിലെ പ്രധാന ആരോപണം.
Kerala
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സി എൽസ കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് ഹൈക്കോടതിയിൽ അറിയിച്ച് കേന്ദ്ര സർക്കാർ. ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ കേന്ദ്രം മറുപടി നൽകിയത്. കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ച അപകടകരമായ പാരിസ്ഥിതി ദോഷമുണ്ടാക്കും. കപ്പലും കണ്ടെയ്നുകളും നീക്കം ചെയ്യുന്നത് കപ്പൽ കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും കേന്ദ്രം അറിയിച്ചു.
അപകടം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെയ്നറുകൾ അടക്കം നീക്കം ചെയ്യാനായിട്ടില്ല. കടലിനടിയിലെ പരിശോധനയ്ക്ക് നാവികസേനയുടെ സഹായം തേടിയുണ്ട്. തുടർപരിശോധനകൾ കാലവർഷത്തിന് ശേഷം നടത്തുമെന്നും നിലവിൽ സുരക്ഷിത പരിശോധനയ്ക്ക് അനുയോജ്യ സാഹചര്യമല്ലെന്നും കോടതിയെ അറിയിച്ചു.
സാൽവേജ് നടപടികൾ കൃത്യമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് കപ്പൽ കമ്പനിയുടെ മറുപടി. കണ്ടെയ്നറുകൾ നീക്കം ചെയ്യാനുള്ള ശ്രമം അപകടമുണ്ടാക്കാമെന്നതിനാൽ കടലിനടിയിൽ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ് കമ്പനി കോടതിയിൽ നൽകിയ മറുപടി.
2025 മേയ് 25ന് ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ ആണ് ലൈബീരിയൻ പതാകയോട് കൂടിയ എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. കപ്പൽ അപകടത്തില് ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്തിരുന്നു. എംഎസ്സി എൽസ 3 കണ്ടെയ്നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.
Kerala
കൊച്ചി: പ്രസവത്തിനും ഗര്ഭഛിദ്രത്തിനുമെന്ന പോലെ ഗര്ഭപാത്രം നീക്കം ചെയ്യുന്ന ഹിസ്റ്റെറെക്ടമി ശസ്ത്രക്രിയയ്ക്കും കരാര് ജീവനക്കാരായ വനിതകള്ക്ക് ശമ്പളത്തോടുകൂടിയ 45 ദിവസത്തെ അവധിക്ക് അര്ഹതയുണ്ടെന്ന് ഹൈക്കോടതി. കരാര് ജീവനക്കാര്ക്ക് ഹിസ്റ്റെറെക്ടമിക്ക് കെഎസ്ആര് ചട്ടം 101എ പ്രകാരമുള്ള ആനുകൂല്യം നല്കാനാകില്ലെന്ന സര്ക്കാര് വാദം തള്ളിയാണു ജസ്റ്റീസ് ഹരിശങ്കര് വി. മേനോന്റെ ഉത്തരവ്.
2007ലും 2011ലും മുതല് കരാറടിസ്ഥാനത്തില് സമഗ്ര ശിക്ഷ സ്പെഷല് എഡ്യുക്കേറ്റര്മാരായി ജോലി ചെയ്യുന്ന നിഷ ജോസ്, പി.സി. മോളി എന്നിവര് നല്കിയ ഹര്ജിയാണ് കോടതി പരിഗണിച്ചത്.പ്രസവാവധി സംബന്ധിച്ച ആനുകൂല്യങ്ങള് കരാര് ജീവനക്കാര്ക്കും ബാധകമാക്കി 2021ല് സര്ക്കാര് ഉത്തരവിറക്കിയിരുന്നു. പ്രസവാവധിയും ഗര്ഭഛിദ്രത്തെത്തുടര്ന്നുള്ള അവധിയും ജീവനക്കാര്ക്ക് അനുവദിക്കുന്നുണ്ട്.
എന്നാല്, സമാനസ്വഭാവമുള്ള ഹിസ്റ്റെറെക്ടമി ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അവധി നിഷേധിക്കുന്നത് വിവേചനമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഹര്ജിക്കാര് സമര്പ്പിച്ച അവധി അപേക്ഷകള് നാലു മാസത്തിനകം പരിഗണിച്ച് ആവശ്യമായ നടപടികള് സ്വീകരിക്കാനും തുടര്ന്ന് കോടതി സര്ക്കാരിനോട് നിര്ദേശിച്ചു.
Kerala
കൊച്ചി: ഭൂമി തരംമാറ്റ അപേക്ഷകളിലെ കോടതി ഉത്തരവുകൾ തുടർച്ചയായി അവഗണിച്ച മൂവാറ്റുപുഴ ആർഡിഒയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ വിധിച്ചു. എറണാകുളം ചേരാനല്ലൂർ സ്വദേശി മനു ആന്റണി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടപെടൽ.
കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ആർഡിഒ, ഈ വീഴ്ചയ്ക്ക് സർക്കാർ അഭിഭാഷകനെ പഴിചാരാൻ ശ്രമിച്ചതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. മനു ആന്റണി തന്റെ ഭൂമി ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ നൽകിയ ഫോം-5 അപേക്ഷ, കണയന്നൂർ താലൂക്കിൽ ഉദ്യോഗസ്ഥൻ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് തള്ളിക്കളഞ്ഞിരുന്നു.
ഫോം-5 അപേക്ഷകൾ പരിഗണിക്കുമ്പോൾ നേരിട്ട് സ്ഥലപരിശോധന നടത്തണമെന്നോ അല്ലെങ്കിൽ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടപ്രകാരമുള്ള ഉപഗ്രഹ ചിത്രങ്ങളും മറ്റ് ആധികാരിക രേഖകളും പരിശോധിച്ച് വ്യക്തമായ കാരണങ്ങളോടെയുള്ള ഉത്തരവ് (സ്പീക്കിംഗ് ഓർഡർ) പുറപ്പെടുവിക്കണമെന്നും ഹൈക്കോടതിയുടെ കർശന നിർദേശമുണ്ടായിരുന്നു. എന്നാൽ ഈ നിയമവ്യവസ്ഥകളോ കോടതി ഉത്തരവുകളോ പാലിക്കാതെയാണ് അപേക്ഷ വീണ്ടും തള്ളിയത്.
ഇതിനെതിരെ ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ വിശദീകരണം നൽകിക്കൊണ്ട് സത്യവാംഗ്മൂലം സമർപ്പിക്കാനും നേരിട്ട് ഹാജരാകാനും കോടതി ആർഡിഒയ്ക്ക് നിർദേശം നൽകിയെങ്കിലും അതും പാലിക്കാൻ തയാറായില്ല. തുടർന്നാണ് കോടതി പിഴ ചുമത്തിക്കൊണ്ടുള്ള ഉത്തരവിട്ടത്.
Kerala
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്ക്കാര് ഭൂമിയെന്ന് അവകാശപ്പെട്ട് പണ്ടാരം ഭൂമി പിടിച്ചെടുക്കാനായി കളക്ടര് 2024 ജൂണ് 27ന് പുറപ്പെടുവിച്ച ഉത്തരവും തുടര് നടപടികളുമാണ് ജസ്റ്റീസ് ടി.ആര്. രവി റദ്ദാക്കിയത്. പണ്ടാര ഭൂമിയുടെ സര്വേയും ഭൂമിയുടെ തരംമാറ്റവും റദ്ദാക്കിയിട്ടുണ്ട്.
ഭൂമി പിടിച്ചെടുക്കാന് കളക്ടര് ഇറക്കിയ ഉത്തരവിലെ നടപടികള് ചോദ്യം ചെയ്ത് തദ്ദേശവാസികള് നല്കിയ പൊതുതാത്പര്യ ഹര്ജികളാണു കോടതി പരിഗണിച്ചത്. ടൂറിസം വികസന പദ്ധതികള്ക്കായി ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുവേണ്ടി ജില്ലാ കളക്ടര് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
പണ്ടാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഭരണകൂടത്തിനാണെന്നും ഭൂമി കൈവശം വച്ചിരിക്കുന്നവര് പാട്ടക്കാര് മാത്രമാണെന്നുമുള്ള നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. എന്നാല് തലമുറകളായി ഇവിടെ താമസിച്ചു കൃഷിയടക്കം നടത്തുന്ന തങ്ങള്ക്ക് ഭൂമിയില് നിയമപരമായ അവകാശമുണ്ടെന്നായിരുന്നു ദ്വീപ് നിവാസികളുടെ വാദം.
Kerala
കൊച്ചി: ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാന് മികച്ച ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഹൈക്കോടതിയുടെ നിര്ദേശം. അന്വേഷണത്തിന് എസ്പി വേണമെന്നില്ല, ഡിവൈഎസ്പി ആയാലും കുഴപ്പമില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവന് വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള് ഇന്ന് സമര്പ്പിക്കാനും വിജിലന്സിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. നെയ് വാങ്ങുന്നതിന് മുമ്പ് സാമ്പിള് പോലും പരിശോധിച്ചിട്ടില്ലെന്ന് കോടതി വിമര്ശിച്ചു. 1.61 ലക്ഷം ലിറ്റര് നെയ് വാങ്ങുമ്പോള് ശാസ്ത്രീയ പരിശോധന ഉണ്ടായില്ല.
ഗുണനിലവാരം മനസിലാക്കാതെ എങ്ങനെ നെയ്യ് വാങ്ങി എന്ന് കോടതി ചോദിച്ചു. ദേവസ്വം കമ്മിഷന് രേഖാമൂലം എതിര്പ്പ് അറിയിച്ചിരുന്നുവെങ്കിലും അത് മറികടന്നാണ് ദേവസ്വം ബോര്ഡ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന വിമര്ശനവും കോടതി ഉന്നയിച്ചു.
അതേസമയം, നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള് പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് കോടതി അന്വേഷണം വിജിലന്സിന് വിട്ടത്. കേസെടുത്ത് ഒരു മാസത്തിനുള്ളില് അന്വേഷണം പൂര്ത്തിയാക്കണമെന്നും പുരോഗതി റിപ്പോര്ട്ട് ഹൈക്കോടതിയില് സമര്പ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
District News
തൊടുപുഴ: മങ്ങാട്ടുകവലയില് ലോകകപ്പ് ഫുട്ബോള് ഫൈനല് മത്സരം വലിയ സ്ക്രീനില് പ്രദര്ശിപ്പിക്കുന്നതിനിടെ പോലീസിനെ തടഞ്ഞവര്ക്കെതിരേ തത്കാലം നടപടികള് പാടില്ലന്ന് ഹൈക്കോടതി.
കരിമണ്ണൂര് പോലീസ് സ്റ്റേഷനിലെ എസ്ഐ, സിപിഒ എന്നിവരുടെ വാഹനത്തില്നിന്നും ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയതിനെത്തുടര്ന്നാണ് സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകര് ഉള്പ്പെടെ ഇവരെ തടഞ്ഞ് പ്രതിഷേധിച്ചത്. ഇതിന്റെ പേരില് 208 പേര്ക്കെതിരേ പോലീസ് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്ജിയിലാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ വാക്കാല് നിര്ദേശം. കേസില് പ്രതി ചേര്ക്കപ്പെട്ട എം.എസ്. ശരത്തും മറ്റും സമര്പ്പിച്ച ഹര്ജിയില് വിശദീകരണം നല്കാന് പോലീസ് സാവകാശം തേടിയതിനെത്തുടര്ന്നാണ് കോടതിയുടെ ഇടപെടല്.
കരിമണ്ണൂര് പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് എന്.എസ്. റോയി, സിവില് പോലിസ് ഓഫീസര് ജിജോ ആന്റണി എന്നിവര് മദ്യപിച്ചിരുന്നതായി പിന്നീട് കാക്കനാട് കെമിക്കല് ലാബില് നടത്തിയ രക്ത സാമ്പിള് പരിശോധനയില് വ്യക്തമായിരുന്നു. ഇവര് എത്തിയ പോലീസ് ജീപ്പിനുള്ളില് ഒഴിഞ്ഞ മദ്യക്കുപ്പിക്കു പുറമേ നിരോധിത പുകയില ഉത്പന്നം, ചീട്ടുകള് എന്നിവയും കണ്ടെത്തിയിരുന്നു. സംഭവത്തില് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എറണാകുളം റേഞ്ച് ഡിഐജി ഇവരെ സസ്പെന്ഡ് ചെയ്തിരുന്നു.
ഹര്ജിക്കാര്ക്കായി അഡ്വ. പി.പി. താജുദീന് ഹാജരായി.
Kerala
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം നൽകി. രാഹുൽ, വൈശാഖ് അടക്കമുള്ള പ്രവർത്തകർക്കാണ് ജാമ്യം നൽകിയത്. അമൽ, ലെനിൻ രാജ് എന്നിവർക്കും ജാമ്യം ലഭിച്ചു.
കഴിഞ്ഞദിവസം ഒമ്പത് പേർക്ക് ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഗൗരവമേറിയ കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് വ്യക്തമാക്കിയ കോടതി വധശ്രമ കുറ്റം നിലനിൽക്കാനുള്ള തെളിവുകൾ ഇല്ലെന്നും നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ഇഡി എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.
പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ഒമ്പത് പ്രതികൾക്ക് 67 ദിവസത്തിന് ശേഷം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ ടി.എസ് കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർത്ഥ്, റഫീഖ്, നന്ദു ജി രാഹുൽ രാജ് അടക്കമുള്ള പ്രതികൾക്കാണ് ഇന്ന് ജാമ്യം നൽകിയത്.
ബുധനാഴ്ച നാല് പ്രതികളുടെ ജാമ്യ ഹർജികൂടി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ട്. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണ്, അന്വേഷണം അവസാനഘട്ടത്തിലെത്തി, പോലീസിന്റെ കസ്റ്റഡി ആവശ്യവും നിലനിൽക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ ജാമ്യം അനുദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: നഗരത്തിലെ റോഡുകളോടു ചേര്ന്ന് നടപ്പാതകള് ഉറപ്പാക്കാന് നടപടി വേണമെന്നു ഹൈക്കോടതി. അമിക്കസ് ക്യൂറി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് സംസ്ഥാനത്തെ റോഡുകളോടു ചേര്ന്ന നടപ്പാതകളുടെ സ്ഥിതി മോശമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
ഇക്കാര്യത്തില് നിലപാട് അറിയിക്കാന് കൊച്ചി കോര്പറേഷന് സമയം തേടി. തുടര്ന്ന് വിഷയം 20ന് പരിഗണിക്കാന് മാറ്റി.
നഗരത്തിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടതാണെങ്കിലും നടപ്പാതകളുടെ കാര്യത്തില് സ്ഥിതി അതല്ലെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്ട്ട്. തകര്ന്നുകിടക്കുന്ന റോഡുകളെക്കുറിച്ചുള്ള വിവരങ്ങള് കോര്പറേഷന് കൈമാറുമെന്നും അമിക്കസ് ക്യൂറി കോടതിയില് അറിയിച്ചു. നഗരത്തില് നടപ്പാതകള് വേണമെന്ന കാര്യത്തില് നേരത്തേ നിര്ദേശം നല്കിയിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞു. തുടര്ന്നാണ് ഇക്കാര്യത്തില് നിലപാട് അറിയിക്കാന് നിര്ദേശിച്ചത്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല് കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.നടപടികൾ പാലിക്കാതെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ റാമിനെ വിചാരണ കോടതി വിട്ടയച്ച പശ്ചാത്തലത്തിലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലും പോലീസ് അന്വേഷണത്തിലെ വീഴ്ചയിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. റാമിനെ കോടതി വിട്ടയച്ചത് അന്വേഷണ സംഘത്തിന്റെ ഗുരുതര വീഴ്ച മൂലം. അറസ്റ്റിന്റെ കാരണം പ്രതിയെ രേഖാ മൂലം അറിയിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ചയുണ്ടായത്.
സംഭവത്തില് കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോര്ട്ട് തേടി. കേസിന്റെ തുടരന്വേഷണത്തിനായി പുതിയ ഉദ്യോഗസ്ഥരേയും നിയോഗിച്ചു. മൂന്നു മാസത്തിലേറെയായി ഒളിവില് കഴിഞ്ഞിരുന്ന റാമിന്റെ അറസ്റ്റിലെ നടപടി ക്രമങ്ങളിലാണ് അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചയുണ്ടായത്.
അറസ്റ്റിന്റെ കാരണങ്ങള് പ്രതിയെ രേഖാമൂലം അറിയിക്കണമെന്ന സുപ്രീംകോടതി നിര്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തലശേരി പ്രിന്സിപ്പല് സെഷന്സ് കോടതി അംഗീകരിച്ചതിനെത്തുടര്ന്നാണ് റാമിന് പുറത്തിറങ്ങാന് അവസരമൊരുങ്ങിയത്. ഇത് അന്വേഷണ സംഘത്തിന്റെ ഗുരതര വീഴ്ചയാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്. കോടതി വിട്ടയച്ച റാമിനെ കോടതി വളപ്പില് വെച്ച് വീണ്ടും കൂട്ടി കൊണ്ടു പോയതും പിന്നീട് വിട്ടയച്ചതുമെല്ലാം വിവാദമായിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടറെ അറസ്റ്റ് വിവരം അറിയിക്കാന് വൈകിയെന്നും ആരോപണമുണ്ട്. ക്രൈംബ്രാഞ്ചിന്റെ വീഴ്ചയില് കടുത്ത അതൃപ്തിയിലായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് ഉടന് റിപ്പോര്ട്ട് നല്കാന് ആവശ്യപ്പെട്ടു.
District News
പുന്നയൂർക്കുളം: സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ അനധികൃതനിർമാണങ്ങൾ പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ചട്ടം ലംഘിച്ചാണ് നിർമാണം നടത്തിയതെന്നു കാണിച്ച് പനന്തറസ്വദേശിയും പഞ്ചായത്തംഗവുമായ എം.ബി.സുജീഷ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ബാങ്ക് അധികൃതർക്ക് പഞ്ചായത്ത് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇതേതുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .
ബാങ്കിന് കോടതി നോട്ടിസ് അയച്ചു. ആരും ഹാജരായില്ല. ഇതേ തുടർന്ന് 2021 ലെ ഉത്തരവ് എട്ട് ആഴ്ചയ്ക്കുള്ളിൽ പഞ്ചായത്ത് സെക്രട്ടറി നടപ്പാക്കണമെന്നാണ് ജസ്റ്റിസ്ഹരിശങ്കർ വി. മേനോന്റെ വിധി. പെർമിറ്റ് എടുക്കാതെ നിർമിച്ച കെട്ടിടം പൊളിക്കാൻ 2021 ൽ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ല.
25 ലക്ഷം രൂപ ചെലവിൽ ഓഡിറ്റോറിയം നിർമിച്ചശേഷമാണ് പെർമിറ്റിന് അപേക്ഷ നൽകിയത്. ഹർജിക്കാരനു വേണ്ടി അഡ്വ.വി.എ.വിനോദ് ഹാജരായി.
District News
കൊച്ചി: തൃശൂര് വടക്കുന്നാഥ ക്ഷേത്രമൈതാനം രാഷ്ട്രീയ പാര്ട്ടികളുടെ പരിപാടികള്ക്ക് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. പവിത്രമായ ക്ഷേത്രകാര്യങ്ങളില് രാഷ്ട്രീയത്തിന് സ്ഥാനമില്ല. അതിനാല്, തേക്കിന്കാട് മൈതാനം രാഷ്ട്രീയ പാര്ട്ടികളുടെ പ്രതിഷേധങ്ങള്ക്കും സമ്മേളനങ്ങള്ക്കും ഉപയാഗിക്കാനാവില്ലെന്ന് ജസ്റ്റീസ് വി.രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
എല്ലാ സര്ക്കാര് പരിപാടികള്ക്കും മൈതാനം അനുവദിക്കാനാകില്ല. ദേവസ്വം ബോര്ഡുകളുടെയും മറ്റ് ക്ഷേത്രങ്ങളുടെയും പരിപാടികള്ക്ക് ഫീസ് ഈടാക്കാതെ അനുവദിക്കാം. മറ്റ് വകുപ്പുകളുടെ പരിപാടികള്ക്ക് നിശ്ചിത ഫീസ് ഈടാക്കാം.
സാംസ്കാരിക പരിപാടികളുടെ കാര്യത്തില് ദേവസ്വം ബോര്ഡിന് യുക്തമായ തീരുമാനമെടുക്കാം. മൈതാനത്തെ നിശ്ചിത സ്ഥലങ്ങള് മതപരവും സാംസ്കാരികവും വാണിജ്യപരവുമായ ആവശ്യങ്ങള്ക്കായി താല്ക്കാലികമായി വാടകയ്ക്ക് നല്കാമെന്നും ബോര്ഡ് സമര്പ്പിച്ച അംഗീകൃത പട്ടികയിലുള്ള പരിപാടികള്ക്ക് ഇനി ഓരോ തവണയും കോടതിയുടെ മുന്കൂര് അനുമതി വേണ്ടതില്ലെന്നും വ്യക്തമാക്കി.
മൈതാനത്ത് മാംസാഹാരം, പ്ലാസ്റ്റിക് ഉപയോഗം എന്നിവ പാടില്ല. കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ മൈതാനത്ത് സ്ഥിരമോ താല്ക്കാലികമോ ആയ ഒരു നിര്മാണവും പാടില്ല. വലിയ ശബ്ദത്തിലുള്ള മൈക്ക് സെറ്റുകള് ഉപയോഗിക്കരുതെന്നും കൊച്ചി ദേവസ്വം ബോര്ഡ് നല്കിയ ഹര്ജിയിലെ ഉത്തരവില് പറയുന്നു.
Kerala
കൊച്ചി: സംസ്ഥാന വഖഫ് ബോര്ഡിന്റെ പ്രവര്ത്തനം ഹൈക്കോടതി താല്ക്കാലികമായി മരവിപ്പിച്ചു. ബോര്ഡ് പ്രവര്ത്തനങ്ങള്ക്കെതിരെ നല്കിയ വിവിധ ഹര്ജികള് പരിഗണിച്ചു കൊണ്ടാണ് അടുത്ത ബുധനാഴ്ച വരെ വഖഫ് ബോര്ഡിന്റെ പ്രവര്ത്തനങ്ങള് കോടതി മരവിപ്പിച്ചിരിക്കുന്നത്.
വഖഫ് ബോര്ഡ് നിര്ണായക തീരുമാനങ്ങള് എടുക്കരുതെന്നും വലിയ സാമ്പത്തിക ചെലവുകള് പാടില്ലെന്നും കോടതി നിര്ദേശിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ വഖഫ് ബോര്ഡിന്റെ ഭരണപരമായ ചുമതല വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരിക്കും നിര്വഹിക്കുക.
വഖഫ് ബോര്ഡില് മുസ്ലിം ഇതര വിഭാഗങ്ങളില് നിന്നുള്ള രണ്ട് അംഗങ്ങള് വേണമെന്ന നിയമപരമായ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് ഷോണ് ജോര്ജ് ഹര്ജി സമര്പ്പിച്ചത്. മുനമ്പം ഭൂമി വഖഫ് പോര്ട്ടലില് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട അപാകതകളും നടപടിക്രമങ്ങളിലെ വീഴ്ചകളും ഉന്നയിച്ചാണ് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര് പ്രതിയായ പൊന്നാനി പീഡനക്കേസില് എഫ്ഐആര് രജിസ്റ്റര് ചെയ്യാത്തതില് രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി. കേസെടുക്കാന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടും നടപടി വൈകുന്നതിനാലാണ് ഹൈക്കോടതിയുടെ വിമര്ശനം. കേസ് രജിസ്റ്റര് ചെയ്യാത്തത് സമൂഹത്തില് അരാജകത്വത്തിന് വഴിയൊരുക്കുമെന്ന് കോടതി കുറ്റപ്പെടുത്തി.
കേസെടുത്ത് അന്വേഷിക്കണമെന്ന മജിസ്ട്രേറ്റ് കോടതിയിലെ നടപടികള് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മലപ്പുറം മുന് എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സിഐ വിനോദ് എന്നിവര് നല്കിയ ഹര്ജിയിലാണ് വിമര്ശനം.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു ദുരനുഭവം. ഉദ്യോഗസ്ഥര്ക്കെതിരെ കേസെടുക്കാന് ഈ മാസം ഒമ്പതിന് പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല് പതിനഞ്ചാം തീയതിയായിട്ടും എന്തുകൊണ്ട് എഫ്ഐആര് രജിസ്റ്റര് ചെയ്തില്ലെന്ന് ഹൈക്കോടതി സര്ക്കാരിനോട് ചോദിച്ചു. നിയമത്തിന് മുന്നില് എല്ലാവരും തുല്യരാണെന്നും ഉന്നത ഉദ്യോഗസ്ഥര് ഉള്പ്പെട്ട കേസാണെങ്കിലും നടപടിക്രമങ്ങള് പാലിക്കാന് പോലീസ് ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.
കൃത്യസമയത്ത് എഫ്ഐആര് രജിസ്റ്റര് ചെയ്യാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്നും ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന് ആണ് ഹര്ജി പരിഗണിച്ചത്. പ്രതികളുടെ ഹര്ജി നാളെ ഉച്ചയ്ക്ക് കോടതി വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും ഹൈക്കോടതിയിൽ തിരിച്ചടി. ഇരുവർക്കും നൽകിയിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി അടിയന്തരമായി നീക്കി.
ഇരുവരെയും നിലവിൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിനെ വെട്ടിച്ച് ഒളിവിലാണെന്നും സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടി. ഹർജിയിൽ പെൺകുട്ടിയും ഭർത്താവും രേഖപ്പെടുത്തിയ മേൽവിലാസത്തിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇത് പെൺകുട്ടിയുടെ പതിവ് ശൈലിയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി, ഇനി പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് പോലീസിനോട് നിർദേശിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പെൺകുട്ടിയുടെ ഭർത്താവ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ മഹേശ്വറിലുള്ള പ്രത്യേക പോക്സോ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയിൽ ശക്തമായ വാദപ്രതിവാദം. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി വെച്ചു.
പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് അതിജീവിതയും പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. തനിക്കെതിരെ നടന്നത് അതിഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയതാണെന്നും നടി കോടതിയെ ഓർമ്മിപ്പിച്ചു.
ഈ ഘട്ടത്തിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് തുല്യമാകുമെന്നും നടി പറഞ്ഞു. ശിക്ഷ മരവിപ്പിക്കരുതെന്നും അവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഒന്നാം പ്രതിയായ പൾസർ സുനി ഒരു കൊടും ക്രിമിനലാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മുൻപ് തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകി കോടതിയുടെ സമയം കളഞ്ഞതിന് പ്രതിക്ക് പിഴയിട്ടിട്ടുള്ള കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കി.
സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പ്രതി മറ്റൊരു കേസിൽ വീണ്ടും പ്രതിയായി. ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ ശക്തമായി വാദിച്ചു. ഇരുവിഭാഗത്തിന്റെയും വിശദമായ വാദമുഖങ്ങൾ രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെക്കുകയായിരുന്നു.
Kerala
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്തിന് തിരിച്ചടി. 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും പത്താം തീയതി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനി അധികൃതർക്കു ഹൈക്കോടതി നിർദേശം നൽകി.
തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കമ്പനിയോട് 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ചർച്ച വരെ ജീവനക്കാർ ജോലിയിൽ തുടരുമെന്നു തീരുമാനിക്കാൻ തൊഴിൽ വകുപ്പിന് പുതിയ ലേബർ കോഡ് പ്രകാരം അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചത്.
എന്നാൽ, നീക്കം സർക്കാരിന്റെ സമവായ ശ്രമത്തിന്റെ ഭാഗമായാണെന്നു വ്യക്തമാക്കിയ കോടതി പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് അനുനയ ശ്രമം നടത്തണമെന്നും നിർദേശം നൽകി. അതേസമയം, പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുകയാണ് കോറോ ഹെൽത്ത്. ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദേശം.
ജൂലൈ പത്തുവരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്നു നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ച കമ്പനി ജോലിയിൽനിന്ന് ഒഴിവാക്കിയത്.
Kerala
കൊച്ചി: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ ഉത്തരവ്. 11 പുതിയ തസ്തികയാണ് അധികം സൃഷ്ടിച്ചത്. മൂന്ന് സ്പെഷൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്.
ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.
നിലവിൽ 137 ഗവൺമെന്റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
Kerala
തിരുവനന്തപുരം: കശുവണ്ടി കോർപറേഷൻ അഴിമതിക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള വിവാദ ഉത്തരവിനെതിരെ പരാതിക്കാരൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.
പൊതുപ്രവർത്തകൻ കടകംപള്ളി മനോജാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. വിവാദ ഉത്തരവിന്റെ പകർപ്പും ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കും. അഴിമതിക്ക് കുടപിടിക്കുന്ന ഉത്തരവിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കേസിൽ പ്രതിസ്ഥാനത്തുള്ള ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
ചന്ദ്രശേഖരനെ സ്ഥാനത്ത് നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അഖിലേന്ത്യാ പ്രസിഡന്റിന് കത്ത് നൽകിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ആർ. ചന്ദ്രശേഖരനെ നിലനിർത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് കെ.പി. ഹരിദാസിന്റെ നിലപാട്.
Kerala
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റീസ് സൗമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ ഇതു സംബബന്ധിച്ച ഹർജി തീർപ്പാക്കി. സിഎംആർഎൽ - എക്സാലോജിക് പണമിടപാട് കേസ് അന്വേഷിക്കുന്ന ഇഡി സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായത്.
അന്വേഷണം സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ടി. വീണ പ്രതിയായ സിഎംആർഎൽ - എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷം തിരിച്ചു പോകുമ്പോഴാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 25ഓളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇഡിക്കെതിരെ നടന്ന ആക്രമണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലെടുത്ത കേസിന്റെ അന്വേഷണം ഒച്ചിഴയുന്ന വേഗത്തിലാണെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ സംഭവം നടന്നിട്ട് 10 ദിവസം പോലും തികഞ്ഞിട്ടില്ലെന്ന് നേരത്തേ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയിരുന്നു.
Movies
നടിയുടെ പരാതിയില് ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസിലെ വിചാരണ കോടതിയുടെ തുടര്നടപടികള് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്നം ഒത്തുതീര്പ്പായെന്ന് നടി ഹൈക്കോടതിയില് സത്യവാഗ്മൂലം നല്കിയതോടെയാണ് തുടര് നടപടികള് സ്റ്റേ ചെയ്തത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണ്ണൂര് ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തില് പരാതിക്കാരിയുടെ നിലപാട് കോടതി തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വിഷയത്തില് പരസ്യമായി ബോബി ചെമ്മണ്ണൂര് ഖേദ പ്രകടനം നടത്തിയിരുന്നു.
ഇതോടെ ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ചു, കേസ് ഒത്തുതീര്പ്പായെന്ന് നടി കോടതിയില് സത്യവാഗ്മൂലം നല്കി. ഇത് പരിഗണിച്ചാണ് കോടതി തുടര് നടപടികള് സ്റ്റേ ചെയ്തത്.
Kerala
കൊച്ചി: നടിയുടെ പരാതിയില് ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസിലെ വിചാരണ കോടതിയുടെ തുടര്നടപടികള് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്നം ഒത്തുതീര്പ്പായെന്ന് നടി ഹൈക്കോടതിയില് സത്യവാഗ്മൂലം നല്കിയതോടെയാണ് തുടര് നടപടികള് സ്റ്റേ ചെയ്തത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണ്ണൂര് ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തില് പരാതിക്കാരിയുടെ നിലപാട് കോടതി തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വിഷയത്തില് പരസ്യമായി ബോബി ചെമ്മണ്ണൂര് ഖേദ പ്രകടനം നടത്തിയിരുന്നു.
ഇതോടെ ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ചു, കേസ് ഒത്തുതീര്പ്പായെന്ന് നടി കോടതിയില് സത്യവാഗ്മൂലം നല്കി. ഇത് പരിഗണിച്ചാണ് കോടതി തുടര് നടപടികള് സ്റ്റേ ചെയ്തത്.
Kerala
കൊച്ചി: കുംഭമേള വൈറൽ താരത്തെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സാവകാശം വേണമെന്ന ഭർത്താവ് മുഹമ്മദ് ഫർമാന്റെ ആവശ്യം കേരള ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഇപ്പോൾ കേരളത്തിലുള്ള ഫർമാൻ കൂടുതൽ സമയം തേടി ഉപഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
മറ്റൊരു സംസ്ഥാനത്തെ കോടതിയുടെ അധികാരപരിധിക്കകത്തു വരുന്ന കേസിൽ ട്രാൻസിറ്റ് മുൻകൂർ ജാമ്യം നീട്ടാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഈ ആവശ്യമുന്നയിച്ച് മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന പിതാവിന്റെ പരാതിയെത്തുടർന്ന് പോക്സോ അടക്കം വകുപ്പുകൾ ചുമത്തി മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഫർമാൻ. രണ്ട് സമുദായക്കാരായ തങ്ങളെ മധ്യപ്രദേശിലേക്കു കൊണ്ടുപോയാൽ ദുരഭിമാനക്കൊലയ്ക്കു വരെ ഇരയാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫർമാനും പെൺകുട്ടിയും നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മുൻകൂർ ജാമ്യഹർജി പിന്നീട് ട്രാൻസിറ്റ് ഹർജിയായി ഭേദഗതി ചെയ്താണു നൽകിയത്. മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ സമയം അനുവദിച്ചുകൊണ്ട് ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞു കോടതി ഉത്തരവിടുകയും ചെയ്തു. മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെയാണു ഫർമാൻ ഹൈക്കോടതിയിൽ ഉപഹർജി നൽകിയത്.
Kerala
കൊച്ചി: കുംഭമേള വൈറല് താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസില് ഭര്ത്താവ് മുഹമ്മദ് ഫര്മാന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി നല്കണമെന്ന ഹര്ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസര് എടപ്പഗത്തിന്റേതാണ് വിധി. ഫര്മാന്റെ മുന്കൂര് ജാമ്യപേക്ഷ മധ്യപ്രദേശ് കോടതി തള്ളിയതിന് പിന്നാലെ ആയിരുന്നു ഫര്മാന് കേരള ഹൈക്കോടതിയെ സമീപിച്ചത്.
പെണ്കുട്ടിയുടെ പിതാവ് നല്കിയ പോക്സോ കേസില് ഫര്മാന്റെ മുന്കൂര് ജാമ്യാപേക്ഷ മധ്യപ്രദേശ് പ്രത്യേക കോടതിയാണ് തള്ളിയത്. നേരത്തെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട്, ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാന് ഫര്മാന് ഒരു മാസത്തെ സാവകാശം ഹൈക്കോടതി നല്കിയിരുന്നു.
മുന്കൂര് ജാമ്യം തള്ളിയതോടെ അറസ്റ്റിനുള്ള വിലക്ക് നീട്ടണം, പോലീസ് സംരക്ഷണം തുടരണമെന്നും ആവശ്യപ്പെട്ടാണ് ഫര്മാന് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്ജി തള്ളിയ സാഹചര്യത്തില് ഫർമാനെ അറസ്റ്റ് ചെയ്യാന് മധ്യപ്രദേശ് പോലീസ് നീക്കം ശക്തമാക്കും.
Kerala
കൊച്ചി: കുംഭമേള വൈറല് താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസില് ഭര്ത്താവ് മുഹമ്മദ് ഫര്മാന് നല്കിയ ഹര്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഫര്മാന്റെ മുന്കൂര് ജാമ്യപേക്ഷ മധ്യപ്രദേശ് കോടതി തള്ളിയ സാഹചര്യത്തിലാണ് കേരളത്തില് തുടരുന്ന ഇവര്ക്ക് പോലീസ് സംരക്ഷണം തുടരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട്, ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാന് ഫര്മാന് ഒരു മാസത്തെ സാവകാശം കേരള ഹൈക്കോടതി നല്കിയിരുന്നു. മധ്യപ്രദേശ് പ്രത്യേക കോടതി ജാമ്യഹര്ജി തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ഫര്മാന് ഹൈക്കോടതിയെ സമീപിച്ചത്.
പെണ്കുട്ടിയുടെ പിതാവ് നല്കിയ പോക്സോ കേസില് പ്രതിയായ ഹര്മാന് അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു തരത്തിലും സഹകരിച്ചിട്ടില്ലെന്നും ഈ ഘട്ടത്തില് മുന്കൂര് ജാമ്യം അനുവദിച്ചാല് കേസിന്റെ മുന്നോട്ടു പോക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന നിരീക്ഷണത്തെ തുടര്ന്നാണ് കോടതി മുന്കൂര് ജാമ്യം നിഷേധിച്ചത്.
പ്രതി സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള് നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം കോടതി ശരിവെക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില് ഫര്മാനെ അറസ്റ്റ് ചെയ്യാന് മധ്യപ്രദേശ് പോലീസ് നീക്കം ശക്തമാക്കും.
Kerala
കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസില് ഐഎന്ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന് സിബിഐക്ക് അനുമതി നല്കിയ വിവരം സംസ്ഥാന സര്ക്കാര് ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ബുധനാഴ്ച രാത്രി വൈകിയാണ് പ്രതികളെ വിചാരണ ചെയ്യാന് സര്ക്കാര് അനുമതി നല്കിയത്.
കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്ജിയില് വ്യവസായ വകുപ്പ് മുന് പ്രിന്സിപ്പല് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നല്കിയ മാപ്പ് അപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില് ജൂണ് 22ന് മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില് നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷന് അനുമതി നല്കിക്കൊണ്ടുള്ള ഉത്തരവ് ജൂലൈ രണ്ടിനകം ഹാജരാക്കാന് കോടതി നിര്ദേശിക്കുകയും ചെയ്തിരുന്നു.
2006 മുതല് 2015 വരെയുള്ള കാലയളവില് കശുവണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോര്പറേഷനില് കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് പിന്നീട് 2015 സെപ്റ്റംബര് 23ല് ഹൈക്കോടതി ഉത്തരവിനെ തുടര്ന്നാണ് സിബിഐക്ക് കൈമാറുന്നത്.
പ്രോസിക്യൂഷന് അനുമതി തേടിയുള്ള സിബിഐയുടെ അപേക്ഷ പിണറായി സര്ക്കാര് മൂന്നു തവണ നിഷേധിച്ചിരുന്നു. പുതിയ യുഡിഎഫ് സര്ക്കാര് അധികാരത്തില് വന്നതിന് പിന്നാലെയാണ് കോണ്ഗ്രസിന്റെ പോഷക സംഘടനയായ ഐഎന്ടിയുസി നേതാവിനെതിരെ പ്രോസിക്യൂഷന് അനുമതി നല്കാന് മന്ത്രിസഭ വേഗത്തില് തീരുമാനമെടുത്തത്.
അഴിമതി നിരോധന നിയമം അനുസരിച്ച് കുറ്റപത്രം ഫയല് ചെയ്യാന് സിബിഐക്ക് അനുമതി നല്കാത്തതിനെതിരെ 2021ല് പൊതുപ്രവര്ത്തകനായ കടകംപള്ളി മനോജ് ഹൈക്കോടതിയില് ഹര്ജി നല്കിയതാണ് കേസില് വഴിത്തിരിവായത്. ചന്ദ്രശേഖരന് പുറമെ കോര്പ്പറേഷന് മുന് എം.ഡി രതീഷിനെയും കേസില് പ്രോസിക്യൂട്ട് ചെയ്യും. പ്രോസിക്യൂഷന് അനുമതി നല്കിയതോടെ, ആര് ചന്ദ്രശേഖരന് ഐഎന്ടിയുസി പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും.
Kerala
തിരുവനന്തപുരം: ക്ഷേത്ര ഭരണങ്ങളില് ഹൈക്കോടതിയുടെ ഇടപെടലില് അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരന്. എല്ലാ കാര്യങ്ങളിലും ഹൈക്കോടതിയുടെ അനുമതി വേണമെന്നതിനാല് നയപരമായ കാര്യങ്ങള് ചെയ്യാന് സാധിക്കുന്നില്ലെന്ന് മന്ത്രി നിയമസഭയില് പറഞ്ഞു.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില് പോലും കോടതിയുടെ അനുമതി വേണ്ടി വരുന്നതിനാല് കാലതാമസം നേരിടുന്നു. ദേവസ്വം ബോര്ഡിന്റെ ആകെയുള്ള ചെലവു ആകെ വരവിനെ അധികരിക്കാത്ത വിധത്തില് പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: തദ്ദേശസ്ഥാപന ഓംബുഡ്സ്മാനെ നിയമിക്കാന് അടിയന്തര നടപടികള് സ്വീകരിക്കണമെന്ന് ഹൈക്കോടതി.
നിലവില് ഓംബുഡ്സ്മാന് ഇല്ലാത്തതിനാല് ഹൈക്കോടതിയിലേക്കും ലോകായുക്തയിലേക്കും ഹര്ജികളുമായി എത്തുന്നവരുടെ എണ്ണം വര്ധിച്ച സാഹചര്യത്തിലാണു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
ഈ വിഷയങ്ങളിലേറെയും ഓംബുഡ്സ്മാന് തീര്പ്പുണ്ടാക്കേണ്ടതാണ്. സര്ക്കാരുമായി ഇക്കാര്യം ചര്ച്ച ചെയ്തു നടപടികള് അറിയിക്കാന് അഡ്വക്കറ്റ് ജനറലിന് കോടതി നിര്ദേശം നല്കി.
Kerala
കൊച്ചി: സംസ്ഥാനത്ത് ചട്ടങ്ങള് ലംഘിച്ച് ബാര് ലൈസന്സ് നല്കിയതില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില് പൊതുതാല്പര്യ ഹര്ജി. കൊല്ലം ഡിസിസി സെക്രട്ടറി എം.എം. സഞ്ജീവ് ആണ് ഹര്ജി നല്കിയത്.
ത്രീ സ്റ്റാര്, ഫൈവ് സ്റ്റാര് ഹോട്ടലുകള്ക്ക് മാത്രമേ ബാര് അനുവദിക്കുകയുള്ളുവെന്ന ചട്ടം രണ്ടാം പിണറായി സര്ക്കാരിന്റെ കാലത്ത് ലംഘിച്ചു എന്നാണ് ഹര്ജിയില് പറയുന്നത്. 2022 മുതല് അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷിന്റെ ഓഫീസ് നേരിട്ട് ഇടപെട്ട് ബാര് ലൈസന്സുകള് അനുവദിച്ചുവെന്ന് ഹര്ജിയില് പറയുന്നു.
147 ഓളം ബാര് ലൈസന്സുകള് അനധികൃതമായി അനുവദിച്ചു. ഇതില് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അതിനാല് സിബിഐ അന്വേഷണം വേണം എന്നാണ് ഹര്ജിയിലെ പ്രധാന ആവശ്യം. എം.ബി. രാജേഷിന്റെ സെക്രട്ടറിയായിരുന്ന എം. ശശിധരനെ കൂടി എതിര്കക്ഷിയാക്കിയാണ് ഹര്ജി ഫയല് ചെയ്തിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിൽ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.
Kerala
കൊച്ചി: കേരള സര്വകലാശാല സ്റ്റാന്ഡിംഗ് കൗണ്സില് നിയമനത്തില് ഇടക്കാല സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. വൈസ് ചാന്സലര് മോഹനന് കുന്നുമ്മലിന് കോടതി നോട്ടീസ് അയച്ചു. അഡ്വ. ഗിരിജ ഗോപാലിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിന്ഡിക്കറ്റ് അംഗം ഡോ. ടി.ആര്. മനോജ് സമര്പ്പിച്ച ഹര്ജിയിലാണ് കോടതി നടപടി.
സര്വകലാശാലയുടെ സ്റ്റാന്ഡിംഗ് കൗണ്സില് സ്ഥാനത്തു നിന്നും അഡ്വ. തോമസ് എബ്രഹാമിനെ നീക്കി, വിസി അഡ്വ. ഗിരിജ ഗോപാലിനെ നിയമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് സിന്ഡിക്കേറ്റ് അംഗം ഹര്ജി നല്കിയത്.
ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ ബെഞ്ച് ഹര്ജി ഫയലില് സ്വീകരിച്ച് വിസിക്ക് നോട്ടീസ് അയച്ചു. വിസി മറുപടി നല്കണമെന്നാണ് കോടതിയുടെ നിര്ദേശം. യൂണിവേഴ്സിറ്റികളുടെ സ്റ്റാന്ഡിംഗ് കൗണ്സില് നിയമനം സിന്ഡിക്കറ്റിന്റെ അധികാരമാണ്. അത് മറികടന്നാണ് വിസി ഗിരിജ ഗോപാലിനെ സ്റ്റാന്ഡിംഗ് കൗണ്സിലായി നിയമിച്ചത്.
അതിനാല് നിയമനം റദ്ദാക്കണമെന്നാണ് ഹര്ജിയില് സിന്ഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടത്. എന്നാല് സര്ക്കാര് അഭിഭാഷകന്റെ എതിര്പ്പിനെ തുടര്ന്ന് ഹൈക്കോടതി അടിയന്തര സ്റ്റേ നല്കിയില്ല. കേസില് കോടതി വിശദമായ വാദം കേള്ക്കും. വിസിക്ക് നോട്ടീസ് അയച്ച് കോടതി കേസ് പിന്നീട് പരിഗണിക്കാന് മാറ്റി.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജിയിൽ അടിയന്തരവാദം കേൾക്കുന്നതിൽനിന്ന് കോൽക്കത്ത ഹൈക്കോടതി പിന്മാറി. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ നൽകിയ പരാതിയെത്തുടർന്നാണ് തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
കേസിനു മുൻഗണന നൽകി അടിയന്തരമായി വാദം കേൾക്കണമെന്ന ടിഎംസിയുടെ ആവശ്യം ജസ്റ്റീസ് സൗഗത ഭട്ടാചാര്യ നിരസിച്ചു. നിലവിലെ ലിസ്റ്റിംഗ് ക്രമമനുസരിച്ച് മാത്രമേ കേസ് പരിഗണക്കൂവെന്നു കോടതി വ്യക്തമാക്കി. ഏകദേശം 440 കോടി രൂപയുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. വിമതനേതാവ് ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്ന ചില എംഎൽഎമാർ ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്നാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
അക്കൗണ്ടുകളിലെ പണത്തിന്റെ ഉറവിടത്തെപ്പറ്റിയും ദൂരുഹമായ ഇടപാടുകളെപ്പറ്റിയും അന്വേഷണം വേണമെന്നാണു വിമത എംഎൽഎമാരുടെ ആവശ്യം. ഈ തുക നിയമപരമായ സ്രോതസുകളിൽനിന്നാണോ അതോ പൊതുഫണ്ട് വകമാറ്റൽ, അഴിമതിപ്പണം തുടങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണോ എത്തിയതെന്ന് കണ്ടെത്തണമെന്നാണ് വിമത എംഎൽഎമാരുടെ ആവശ്യം.
Kerala
കല്പ്പറ്റ: മുട്ടില് സൗത്ത് വില്ലേജില്നിന്നു മുറിച്ചതും കുപ്പാടി ഡിപ്പോയില് സൂക്ഷിച്ചതുമായ ഈട്ടിത്തടികള് ലേലം ചെയ്യുന്നതിന് ബത്തേരി മുന്സിഫ് മജിട്രേറ്റ് കോടതി(ഒന്ന്) കഴിഞ്ഞ 16ന് വനം വകുപ്പിനു നല്കിയ അനുമതി ഹൈക്കോടതി താത്കാലികമായി തടഞ്ഞു.
മരംമുറിക്കേസിലെ പ്രതികളില് ഒരാളായ വാഴവറ്റ റോജി അഗസ്റ്റിന്റെ റിവിഷന് ഹര്ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്ജിയില് അന്തിമതീര്പ്പ് ആകുന്നതുവരെ ലേല നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്.
സൗത്ത് വയനാട് ഡിഎഫ്ഒയുടെ ഹര്ജിയിലാണ് തടികള് ലേലം ചെയ്യുന്നതിന് ബത്തേരി കോടതി അനുമതി നല്കിയത്. അനധികൃതമായി മുറിച്ചതില് 800 കഷണം ഈട്ടിയാണ് ഡിപ്പോയില്. 112 മരങ്ങളുടേതാണ് ഇത്രയും കഷണങ്ങള്.
തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസ് പ്രതികള് സമര്പ്പിച്ച ഹര്ജി ബത്തേരി കോടതി നേരത്തേ തള്ളിയിരുന്നു. മുട്ടില് സൗത്ത് വില്ലേജില്നിന്നു മുറിച്ചതില് 231 ക്യുബിക് മീറ്റര് ഈട്ടി 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്.
തടികള് വെയിലും മഴയുമേറ്റ് നശിക്കുന്ന സാഹചര്യത്തിലാണ് ലേലം ചെയ്യുന്നതിന് അനുമതിക്ക് 2023 അവസാനത്തോടെ ഡിഎഫ്ഒ ഹര്ജി സമര്പ്പിച്ചത്.
Kerala
കൊച്ചി: പരിപാടി നടത്തിപ്പിന്റെ പേരില് സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില് മെന്റലിസ്റ്റ് ആദി എന്ന ആദര്ശ്, സംവിധായകന് ജിസ് ജോയി എന്നിവര്ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്ജി ഹൈക്കോടതി തള്ളി.
പരാതിക്കാരനുമായി വിഷയം ഒത്തുതീര്പ്പായതിനാല് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും നാലും പ്രതികളായ ആദി, ജിസ് ജോയി, രണ്ടും മൂന്നും പ്രതികളായ മിഥുന്, വി. അരുണ് പ്രസാദ് തുടങ്ങിയവര് നല്കിയ ഹര്ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് തള്ളിയത്.
താന് ഒത്തുതീര്പ്പിന് തയാറായിട്ടില്ലെന്ന് പരാതിക്കാരനായ എറണാകുളം സ്വദേശി വി.ജെ. മാത്യു അറിയിച്ചത്പരിഗണിച്ചാണ് കോടതി നടപടി. ആദിയുടെ 'ഇന്സോമ്നിയ' എന്ന പരിപാടിയില് പണം നിക്ഷേപിച്ചാല് ലാഭവിഹിതം നല്കാമെന്ന് വാഗ്ദാനം നല്കി 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. എറണാകുളം സെന്ട്രല് പോലീസാണ് കേസ് എടുത്തത്.
Kerala
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി ഇഡി. കേസിലെ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡി ഹൈക്കോടതിയെ സമീപിച്ചു.
പ്രതിയ്ക്ക് ജാമ്യം നൽകുന്നതിൽ പോലീസിന്റെ നിർദേശത്തിന് വിരുദ്ധമായിട്ടുള്ള സമീപനമാണ് പ്രോസിക്യൂട്ടർ സ്വീകരിച്ചത്. ജാമ്യം നൽകുന്നതിന് എതിർക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയ്ക്ക് കീഴ്ക്കോടതി നൽകിയ ജാമ്യം പൊതുതാൽപര്യത്തിന് എതിരാണെന്നും, പ്രതിക്ക് ജാമ്യം ലഭിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരേ പോലീസ് നൽകിയ കേസിൽ കക്ഷി ചേരാൻ ഇഡി ഇന്നലെ തിരുവനന്തപുരത്തെ കീഴിക്കോടതിയിലും ഇഡി അപേക്ഷ നൽകിയിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്തെ കോടതികളില് കെട്ടിക്കിടക്കുന്ന മയക്കുമരുന്നു കേസുകളുടെ കണക്ക് അറിയിക്കണമെന്ന് ഹൈക്കോടതി ഭരണവിഭാഗത്തിന് ഡിവിഷന് ബെഞ്ചിന്റെ നിര്ദേശം.
ഓരോ ജില്ലയിലും കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ കണക്കും വിവരങ്ങളും നല്കാനാണ് ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്ദേശം.
തിരുവനന്തപുരത്തും എറണാകുളത്തും പ്രത്യേക എന്ഡിപിഎസ് കോടതികള് സ്ഥാപിക്കാന് കോടതി നിര്ദേശപ്രകാരം സര്ക്കാര് നേരത്തേ തീരുമാനിച്ചിരുന്നു. മഞ്ചേരി, തൃശൂര്, പാലക്കാട് എന്നിവിടങ്ങളില് പുതിയ കോടതികള് തുടങ്ങുന്നത് സജീവ പരിഗണനയിലാണെന്നും അറിയിച്ചിരുന്നു.
എന്നാല് സംസ്ഥാനത്തു ഭരണമാറ്റമുണ്ടായ സാഹചര്യത്തില് വിഷയം മന്ത്രിസഭയിലെത്തിക്കാന് സര്ക്കാര് അഭിഭാഷകന് സമയം തേടി.
Kerala
തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ നടപടിയിൽ പ്രതികരണവുമായി മേയർ വി.വി.രാജേഷ്. സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി പൂർണമായി അംഗീകരിക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
20 ബിജെപി അംഗങ്ങൾ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 29 ന് കൗൺസിൽ യോഗം ചേരും. 20 അംഗങ്ങളുടെ സത്യപ്രതിജ്ഞയും അന്ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും സമാനമായ സംഭവങ്ങള് ഉണ്ടായിട്ടുണ്ട്. മറ്റു പല ദൈവങ്ങളുടെ പേരിലും പലരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പക്ഷെ തങ്ങള് പരാതിയുമായി പോയിട്ടില്ല. സെലക്ടീവായി സംരക്ഷിക്കാനുള്ള നീക്കം ആണ് പരാതിക്കാരൻ നടത്തിയതെന്നും മേയർ കുറ്റപ്പെടുത്തി.
Kerala
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി. ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്.
ഇത് ചട്ടലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.
സിപിഎം കൗൺസിലർ എസ്.പി.ദീപക്കാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഈ കൗൺസിലർമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേരള മുനിസിപ്പാലിറ്റി നിയമം 1994ന്റെ ലംഘനമാണുണ്ടായത്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ബിജെപി കൗൺസിലർമാർ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപത്മനാഭസ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരതമാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീധർമശാസ്താവിന്റെ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
Kerala
കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. കെ.ജെ.റീനയെ മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. സ്ഥലംമാറ്റം തടഞ്ഞുകൊണ്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക നടപടി. ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തർക്കവിഷയം ട്രൈബ്യൂണൽ തന്നെ വിശദമായി പരിഗണിച്ച് തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകിയ ഡോ.വി.മീനാക്ഷി 13ന് തന്നെ ചുമതലയേറ്റിരുന്നു.
പുതിയ ആൾ ചുമതലയേറ്റ സാഹചര്യം കൂടി പരിഗണിച്ചാണ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. റീനയ്ക്ക് പകരം നിയമിക്കപ്പെട്ടയാൾ കഴിഞ്ഞ 13ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ അധികച്ചുമതല ഏറ്റെടുത്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നു കോടതി പറഞ്ഞു.
ഈ സാഹചര്യത്തിൽ 18ന് ട്രൈബ്യൂണൽ ഇടക്കാല സ്റ്റേ അനുവദിച്ചത് ഗുരുതരമായ പിഴവാണെന്നും ഹൈക്കോടതി പറഞ്ഞു.
Kerala
കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടര് സ്ഥാനത്തു നിന്നു ഡോ. കെ.ജെ. റീനയെ നീക്കിയതു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരേ സര്ക്കാര് സമര്പ്പിച്ച ഹര്ജിയില് ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് അനില് കെ. നരേന്ദ്രന് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക.
2026 ഫെബ്രുവരിയില് ഡോ. റീനയുടെ നിയമന കാലയളവ് അവസാനിച്ചതാണെന്ന് അഡ്വക്കേറ്റ് ജനറല് ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര് സ്ഥാനത്തുനിന്ന് കെ.ജെ. റീനയെ മാറ്റുകയും അഡീഷണല് ഡയറക്ടറായ ഡോ. വി. മീനാക്ഷിക്ക് ചുമതല നല്കുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെല്ത്ത് ലബോറട്ടറി ഡയറക്ടര് ആയാണ് ഡോ. റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
സ്ഥലം മാറ്റത്തില് നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ട്രൈബ്യൂണല് ഉത്തരവ് വസ്തുതകള് പരിശോധിക്കാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്ക്കാര് ഹര്ജി നല്കിയത്. തസ്തിക അപ്ഗ്രേഡ് ചെയ്ത ശേഷമാണ് ഡോ. റീനയെ എറണാകുളം റീജണല് പബ്ലിക് ഹെല്ത്ത് ലബോറട്ടറി ചുമതലയിലേക്കു മാറ്റിയതെന്നും സര്ക്കാര് ചൂണ്ടിക്കാട്ടി. എന്നാല് മാനദണ്ഡങ്ങള് പാലിക്കാതെയാണു സ്ഥലം മാറ്റമെന്നും ആദ്യ ഉത്തരവ് സര്ക്കാര് തിരുത്തുന്ന സാഹചര്യമുണ്ടായി എന്നുമായിരുന്നു ഡോ. റീനയുടെ വാദം.
അതേസമയം, ആരോഗ്യവകുപ്പ് ഡയറക്ടര് ആസ്ഥാനത്ത് കസേരകളിയുടെ അവസ്ഥയാണ് നിലവില്. സ്ഥലം മാറ്റത്തിന് സ്റ്റേ നേടിയ ഡോ. റീനയും സര്ക്കാര് ചുമതല നല്കിയ ഡോ. മീനാക്ഷിയും കഴിഞ്ഞ ദിവസങ്ങളില് ഓഫീസില് മുഖാമുഖം കസേരകളില് തുടരുകയായിരുന്നു.
Kerala
കൊച്ചി: വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം സിംഗിൾ ബെഞ്ച് വിധി പറയുന്നതുവരെ പൊളിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചെന്നൈ ആസ്ഥാനമായ പി.കെ. യുണീക് കമ്പനിയുടെ ഹർജിയിലാണ് നടപടി. കുറഞ്ഞ ടെൻഡർ തുക നൽകിയ തങ്ങളെ ഒഴിവാക്കിയെന്നാണ് കമ്പനിയുടെ വാദം.
ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ പൊളിക്കൽ പാടില്ലെന്നും അനുബന്ധ പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. 26 നിലയുള്ള രണ്ട് ടവറുകളാണ് പൊളിച്ച് നീക്കുന്നത്.
എഡിഫെയ്സ് എന്ന വിദേശ കമ്പനിയ്ക്കാണ് പൊളിക്കലിനുള്ള കരാർ നൽകിയത്. മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച കമ്പനിയാണ് എഡിഫെയ്സ്. ബി, സി’ ടവറുകൾ ബലക്ഷയത്തെ തുടർന്ന് പൊളിക്കുന്നത്. മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിലാകും ആർമി ടവറിലെ ഫ്ലാറ്റുകളും പൊളിക്കുക.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾ നൽകിയ അപ്പീലാണ് പിന്നീട് പരിഗണിക്കാൻ ഹൈക്കോടതി മാറ്റിവച്ചത്.
കേസിൽ വാദം നടത്തുന്നതിനായി കൂടുതൽ സാവകാശം വേണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. വിചാരണക്കോടതി 20 വർഷം തടവിന് ശിക്ഷിച്ച പൾസർ സുനി, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം തുടങ്ങിയ പ്രതികളാണ് ശിക്ഷാ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില് സിബിഐക്ക് പ്രോസിക്യൂഷന് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില് വ്യവസായ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില് നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു.
നിരന്തരം ഉത്തരവുകള് അവഗണിച്ചതിന് കോടതിയുടെ രൂക്ഷവിമര്ശനം നേരിട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന് രേഖാമൂലം മാപ്പപേക്ഷ നല്കിയത്. കോടതി ഉത്തരവ് വായിച്ചാല് മനസ്സിലാകില്ലേയെന്ന് മുഹമ്മദ് ഹനീഷിനെ പരിഹസിച്ച ഹൈക്കോടതി, നിരന്തരം കോടതി ഉത്തരവുകള് അവഗണിച്ചതായും ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച കോടതിയില് ഹാജരാകണമെന്നും ഇല്ലെങ്കില് കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി മുന്നറിയിപ്പ് നല്കിയതിനെ തുടര്ന്നാണ് അദ്ദേഹം നേരിട്ട് ഹാജരായത്. താന് വ്യവസായ വകുപ്പിന്റെ ചുമതല ഒഴിഞ്ഞുവെന്ന് മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചു.
കേസ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും. സിബിഐക്ക് പ്രോസിക്യൂഷന് അനുമതി നല്കുന്നത് പരിഗണിക്കണമെന്ന് സിംഗിള് ബെഞ്ച് കഴിഞ്ഞ ഏപ്രില് 10ന് ഉത്തരവിട്ടിരുന്നു. തുടര്ച്ചയായി അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില് മുഹമ്മദ് ഹനീഷ് നേരിട്ടു ഹാജരാകാന് ജസ്റ്റീസ് എ. ബദറുദീന്റെ ബെഞ്ച് നിര്ദേശിച്ചിരുന്നു.
എന്നാല് ഇതിനെതിരെ മുഹമ്മദ് ഹനീഷ് ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയും നേരിട്ടു ഹാജരാകുന്നതില് നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. 2006-2015 കാലഘട്ടത്തില് കശുവണ്ടി വികസന കോര്പറേഷന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില് കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്.
കേസില് മുഖ്യപ്രതികളായ കോര്പറേഷന് മുന് ചെയര്മാനും ഐഎന്ടിയുസി നേതാവുമായ ആര്. ചന്ദ്രശേഖരന്, മുന് മാനേജിംഗ് ഡയറക്ടര് കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന് സിബിഐ അനുമതി തേടിയെങ്കിലും ഇതിന് കഴിഞ്ഞ സര്ക്കാര് അനുമതി നല്കിയില്ല.
നടപടിക്രമങ്ങളിലുണ്ടായ പ്രശ്നങ്ങള് മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തില് അനുമതി നല്കാനാവില്ല എന്നുമായിരുന്നു സര്ക്കാര് നിലപാട്. തുടര്ന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹര്ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Kerala
കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെ ചൊല്ലി ഉദ്യോഗസ്ഥര് തമ്മിലുള്ള തര്ക്കം ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡയറക്ടര് ആയിരുന്ന ഡോക്ടര് കെ.ജെ. റീനയെ എറണാകുളം റീജണല് ലബോറട്ടറി ഡയറക്ടറായി സ്ഥലം മാറ്റിയത് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് നടപടിക്കെതിരെ സര്ക്കാര് നല്കിയ ഹര്ജിയാണ് പരിഗണിക്കുക.
ഹൈക്കോടതി തീരുമാനം അനുസരിച്ച് മുന്നോട്ടു പോകുമെന്നാണ് സര്ക്കാരും ഡോക്ടര് കെജെ റീനയും വ്യക്തമാക്കിയിരിക്കുന്നത്. റീനയെ മാറ്റിയ ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ സര്ക്കാര് നിയമിക്കുകയായിരുന്നു.
തനിക്ക് അനുകൂലമായ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല് ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാന് ഡോ. കെ.ജെ. റീന ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയെങ്കിലും ഡോ. വി. മീനാക്ഷി സ്ഥാനം ഒഴിയാന് തയാറായില്ല.
Kerala
കൊച്ചി: കുംഭമേള വൈറല് താരത്തിനും ഭര്ത്താവിനും സുരക്ഷ ഉറപ്പാക്കാന് ഹൈക്കോടതിയുടെ നിര്ദേശം. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്കുട്ടി നല്കിയ ഹര്ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്. എറണാകുളം സെന്ട്രല് പോലീസ് എസ്എച്ച്ഒയ്ക്കാണ് കോടതി നിര്ദേശം നല്കിയത്.
പോക്സോ കേസില് പെണ്കുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടു പോകാന് മധ്യപ്രദേശ് പോലീസ് ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസവും എറണാകുളം ഏലൂര് പോലീസ് സ്റ്റേഷനില് മധ്യപ്രദേശ് പോലീസ് എത്തിയിരുന്നു. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചുവെന്ന മാതാപിതാക്കള് നല്കിയ കേസില് ഭര്ത്താവ് മുഹമ്മദ് ഫര്മാന് നിയമനടപടി നേരിടുകയാണ്.
ഇതോടെയാണ് പെണ്കുട്ടി സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ചിലര് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് പെണ്കുട്ടി ഹര്ജി നല്കിയത്.
തട്ടിക്കൊണ്ടുപോകല് കേസില് മുന്കൂര് ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി ഫര്മാന് ഒരു മാസത്തെ ട്രാന്സിറ്റ് ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. ഫര്മാനെതിരെ പട്ടികജാതി പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തുമെന്നാണ് വിവരം. പെണ്കുട്ടിയുടെയും ഭര്ത്താവിന്റെയും ഹര്ജി ഹൈക്കോടതി വിധി പറയാന് മാറ്റി.
Kerala
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. 2014 ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയാറായത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ.
ഉദ്യോഗസ്ഥർക്കെതിരേ അഴിമതി നിരോധന നിയമം ചുമത്തിയതിനാൽ സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകണം. അതേസമയം വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായിയിട്ടുണ്ട്. 70 കേസുകളിലാണ് അന്വേഷണം തുടരുന്നത്. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസന്വേഷണം തുടങ്ങിയത്.
സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വിഎസ് ആരോപിച്ചത്.
കേസില് അന്വേഷണ ഉദ്യോഗസ്ഥനെതിരെ വെള്ളിയാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിരന്തരം നിർദേശിച്ചിട്ടും ഇദ്ദേഹം അന്വേഷണ പുരോഗതി റിപ്പോര്ട്ട് നല്കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസിന്റെ അന്വേഷണത്തിൽ ഒന്നും സംഭവിക്കുന്നില്ല. കേസ് കൈകാര്യം ചെയ്യാന് അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വാക്കാൽ പറഞ്ഞു.
മൂന്നാഴ്ചയ്ക്കകം റിപ്പോര്ട്ട് നല്കിയില്ലെങ്കില് എസ്പി എസ്.ശശിധരനെ അന്വേഷണ ചുമതലയിൽ നിന്നു മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു
Kerala
കൊച്ചി: എസ്എന്ഡിപി യോഗം മൈക്രോ ഫിനാന്സ് തട്ടിപ്പുകേസില് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജൂലൈ എട്ടിനകം അന്തിമ റിപ്പോര്ട്ട് നല്കിയില്ലെങ്കില് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന് വ്യക്തമാക്കി.
മതിയായ സമയം നല്കിയിട്ടും കേസിന്റെ അന്വേഷണത്തില് ഒരു പുരോഗതിയുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണപുരോഗതി റിപ്പോര്ട്ട് ചോദിക്കുമ്പോഴെല്ലാം നല്കുന്നുണ്ടെങ്കിലും മുമ്പ് തന്നതില്നിന്ന് ഒന്നും കൂടുതല് കാണാനില്ല. ഇനിയും കോടതിയെ ഇങ്ങനെ പരിഹസിക്കരുതെന്ന മുന്നറിയിപ്പോടെ ഹര്ജി വീണ്ടും ജൂലൈ എട്ടിനു പരിഗണിക്കാന് മാറ്റി. അന്വേഷണം വേഗത്തിലാക്കാന് നിര്ദേശിക്കണമെന്നാവശ്യപ്പെട്ട് ചേര്ത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനില് നല്കിയ ഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കഴിഞ്ഞ മാസം കേസ് പരിഗണിക്കവെ കൂടുതല് സമയം അനുവദിക്കില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. എന്നാല് ഇന്നലെ കേസ് എടുത്തപ്പോഴും കൂടുതല് പുരോഗതിയൊന്നും കേസില് ഉണ്ടായിട്ടില്ലെന്നത് കോടതിയുടെ ശ്രദ്ധയില്പ്പെട്ടു. ശബരിമല സ്വര്ണക്കൊള്ള കേസ് അന്വേഷിക്കുന്നതും ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്തന്നെയാണ്. ആ കേസ് അന്വേഷണത്തിന്റെ തിരക്കിലാണെന്നാണ് പലപ്പോഴും മറുപടി.
എന്നാല്, മറ്റേ കേസിലും ഇതാണു സ്ഥിതി. അന്വേഷണം നന്നായി നടക്കുമെന്ന് തോന്നുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനുമേല് സമ്മര്ദം ഉണ്ടാകാമെന്നും കോടതി വാക്കാല് പറഞ്ഞു. കേസ് അന്വേഷിക്കാന് സമയമില്ലെങ്കില് മാറ്റി ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ ഏല്പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ.റീനയെ സ്ഥലം മാറ്റി നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനെതിരെ സർക്കാർ അപ്പീൽ നൽകി. സ്ഥലംമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു.
2026 ഫെബ്രുവരിയിൽ കെ.ജെ. റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചു. എക്സ്റ്റൻഷൻ ഇല്ലാതെയാണ് റീന ഡിഎച്ച്എസ്എസായി തുടർന്നത്. എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബോറട്ടറി ചുമതലയിലേക്ക് റീനയെ മാറ്റിയത് പോസ്റ്റ് അപ്ഗ്രേഡ് ചെയ്ത ശേഷമാണെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കി.
അതേസമയം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായെത്തിയ ഡോ. റീനയ്ക്ക് ഡിഎച്ച്എസിന്റെ കസേരയിലിരിക്കാനായില്ല. സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന നിലപാടിലാണ് പകരം ചുമതലയുള്ള ഡോ.മീനാക്ഷി. ഇതോടെ ഡിഎച്ച്എസിൽ നടക്കാനിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗവും മുടങ്ങി.
Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം ആവശ്യപ്പെട്ടിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ എസ്പി എസ്. ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.
കോടതിയെ കളിയാക്കരുതെന്ന് വിമർശിച്ച സിംഗിൾ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദ്ദമുണ്ടെന്നും നിരീക്ഷിച്ചു. മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജിയിലാണ് കോടതി നടപടി.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ജൂൺ 20ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശം നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയെ തുടർന്നാണ് മൈക്രോഫിനാൻസ് തട്ടിപ്പിൽ കേസെടുത്തത്.